തിരഞ്ഞെടുത്ത പോസ്റ്റ്

അവതാരിക

നിലവിലുള്ള മാധ്യമങ്ങളെ വിചാരണ ചെയ്യുവാനും അവ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുവാനും മറഞ്ഞിരിക്കുന്ന സത്യത്തെ വെളിച്ചം കാണിക്കുവാനും ഒരെള...

2016, ജൂൺ 7, ചൊവ്വാഴ്ച

എന്‍എഫ്‍പിഇ പ്രസംഗം

കൂടുതല്‍ വിവരമുള്ളവര്‍ നേതൃത്വം നല്‍കും. പാവം ജനത്തെ കഴുതയാക്കും. തൊഴിലാളിക്ക് കിട്ടുന്ന കൂലി കൊണ്ട് ജീവിക്കാന്‍ നിവൃത്തിയില്ലയെന്നും, 200 ശതമാനം വില വര്‍ദ്ധിക്കുമ്പോള്‍ ആറ് ശതമാനം ഡി.എ കിട്ടുന്ന അവസ്ഥയാണെന്ന് പ്രസംഗിക്കുമ്പോള്‍ ഒരു ഉളുപ്പും ഇല്ലാതെ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിക്കും നിറമുള്ള ചിത്ര സഹിതം. 1983 ല്‍ ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് രണ്ടിന് ശമ്പളം 798 രൂപയായിരുന്നത് 2016 ല്‍ 30320 രൂപയായി വര്‍ദ്ധിച്ചു. അതേ അനുപാതത്തില്‍ തൊഴിലാളി വേതനം  20 രൂപയില്‍ നിന്ന്  800 രൂപയായി വര്‍ദ്ധിച്ചു. തൊഴിലാളിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൈകോര്‍ത്തതിലൂടെ നശിച്ചത് കാര്‍ഷിക മേഖല.

സത്യസന്ധമായ ഒരു ലേഖനം സാമ്പത്തിക വിദഗ്ധരുടെ ഭാഗത്തുനിന്നോ, മാധ്യമങ്ങളുടെ ഭാഗത്തുനിന്നോ പ്രതീക്ഷക്ക് വക നല്‍കുന്നില്ല. ശ്രീ എം.വി ഗോവിന്ദന്‍ നാണയപ്പെരുപ്പം എന്താണെന്നും, അത് കര്‍ഷകരെ എങ്ങിനെ ബാധിക്കുന്നു എന്നും പഠിക്കട്ടെ. കര്‍ഷകര്‍ ആയിരക്കണക്കിന് ആത്മഹത്യ ചെയ്തിട്ടും ഇത്തരം നേതാക്കളുടെ കണ്ണ് തുറക്കാത്തത് കഷ്ടം തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ