തിരഞ്ഞെടുത്ത പോസ്റ്റ്

അവതാരിക

നിലവിലുള്ള മാധ്യമങ്ങളെ വിചാരണ ചെയ്യുവാനും അവ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുവാനും മറഞ്ഞിരിക്കുന്ന സത്യത്തെ വെളിച്ചം കാണിക്കുവാനും ഒരെള...

2016, മേയ് 28, ശനിയാഴ്‌ച

പൊതുകടം

കേരളത്തിന്റെ പൊതുക്കടം 1.2 ലക്ഷം കോടി ആണെന്നു ഈയിടെ വായിച്ചറിഞ്ഞു . ഇതു വോട്ടു ചെയ്യുന്ന ഒരോ പൗരനും ആയി ബാദ്ധ്യത പങ്കു വെച്ചാൽ ഒരോ പൗരനും ഉള്ള കടബാദ്ധ്യത കണക്കാക്കാം . അതു തിരിച്ചടക്കാൻ 5 കൊല്ലം വീതം ഭരിച്ചിട്ടു പ്രതിപക്ഷത്തു ഇരിക്കുന്ന സർക്കാരുകൾ പറയില്ലായിരിക്കാം . എങ്കിലും കടം എന്നെങ്കിലും ആരെങ്കിലും തിരിച്ചടക്കണമല്ലോ . ഗൾഫ് ഉം വിദേശ മലയാളികളും ഇല്ലായിരുന്നു എങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു ? കേരളം സൊമാലിയ ആകുമായിരുന്നു എന്നു പറയാനൊന്നും ഞാനില്ല . എങ്കിലും കേരളത്തിന്റെ അവസ്ഥ ബെംഗാളിൽ നിന്നും വണ്ടികയറുന്ന ജനതയെപ്പോലെ ദയനീയമാവുമായിരുന്നില്ലേ ? പുറത്തോട്ടു പോവാതെ എതെങ്കിലും മലയാളി രക്ഷപെടുമായിരുന്നോ ?
കേരളത്തിലെ മികച്ച വികസനങ്ങളിൽ ഗണ്യമായ പങ്കും ഗൾഫ് പണത്തിന്റെ സ്വാധീനം കൊണ്ടു കൂടിയല്ലേ ?
ഐ റ്റീ വ്യവസായം വളർന്നപ്പോൾ ഇന്ത്യയിലെ മറ്റു നഗരങ്ങൾക്കൊപ്പം കേരളത്തിലെ നഗരങ്ങളും വളർന്നു .
സർക്കാർ മാത്രം വിചാരിച്ചാൽ എത്രപേർക്കു തൊഴിൽ കൊടുക്കാൻ സാധിക്കും ?
സ്വകാര്യ നിക്ഷേപവും മൂലധനവും സമാഹരിക്കാൻ അമേരിക്കയിൽ പോയ സഖാവ് നായനാരെ മറക്കാൻ കഴിയുമോ ?
രാജ്യം വളരണം എങ്കിൽ വിദേശ നിക്ഷേപവും സ്വകാര്യ മൂലധനവും വേണം എന്നു മനസ്സിലാക്കിയ മികച്ച കമ്മ്യൂണിസ്റ്റ് ആയിരുന്നു അദ്ദേഹം .

സാമ്രാജ്യത്വം , കുത്തക കമ്പനി ; എന്നൊക്കെ പുച്ഛിച്ചു കാലം കഴിക്കാൻ ഇനിയുള്ള ഭരണ കൂടങ്ങൾക്കു കഴിയില്ല . പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കാൻ രാജ്യം ഒരു സാമ്പത്തിക ശക്തി ആയി വളരണം . ഉൽപ്പാദനം കൂട്ടണം . കാർഷികരംഗത്തു സ്വയം പര്യാപ്തത നേടണം . സകല വിധ തൊഴിലവസരങ്ങളും വർദ്ധിക്കണം . വിശാലമായ ലോകത്തേക്കു ജാലകങ്ങൾ തുറന്നു വെക്കണം .
മാറി മാറി വരുന്ന സർക്കാരുകൾ ചിന്തിക്കേണ്ട വലിയ ഒരു വിഷയം ആണിതു .
കടപ്പാട് - സോമരാജന്‍ പണിക്കര്‍
നമ്മുടെ മാധ്യമങ്ങള്‍ ഈ പൊതു കടം വര്‍ദ്ധിക്കുന്നതിന്റെയും, പലിശയിനത്തില്‍ ചെലവാകുന്ന കോടികളുടെയും കണക്കുകളും വിശകലനങ്ങളുമായി എന്തെങ്കിലും എഴുതുമോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ